കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ തർബിയത് ക്യാമ്പ് സംഘടിപ്പിച്ചു

New Update
d

കുവൈത്ത്: കുവൈത്ത് മത കാര്യമന്ത്രാലയത്തിന്റെ പെർമിഷനോടെ കുവൈത്തിലെ വിവിധ പള്ളികൾ കേന്ദ്രമാക്കി എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച നടത്തുന്ന തർബിയത് ക്യാമ്പ്, ജഹ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ജഹ്റ മസ്ജിദ് റുതാമിൽ വെച്ച് സംഘടിപ്പിച്ചു. 

Advertisment

വൈകുന്നേരം 4.30 ന് ആരംഭിച്ച ക്യാമ്പിൽ  ഖുർആൻ പഠന ക്‌ളാസ്സ്  ഹാഫിദ് മുഹമ്മദ് അസ്‌ലം, ഹദീസ് പഠന ക്‌ളാസ്സ് സമീർ അലി ഏകരൂൽ, ഇസ്ലാമിക കർമ്മശാസ്ത്ര ക്‌ളാസ്സ്, പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് , പ്രാർത്ഥനാ പഠന ക്‌ളാസ്സ്, സിദ്ധീഖ് ഫാറൂഖിയും, ഇസ്ലാമിക ചരിത്ര വിശദീകരണം ഷഫീഖ് മോങ്ങവും അവതരിപ്പിച്ചു.

ഹൃസ്വ സന്ദർശനാർഥം കുവൈത്തിൽ എത്തിയ വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റും പ്രഭാഷകനുമായ അർഷദ് അൽ ഹിക്ക്മി ക്യാമ്പിന്റെ സമാപന പ്രഭാഷണം നടത്തി.

അബ്ദുസ്സലാം സ്വലാഹിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ യുണിറ്റ് പ്രസിഡന്റ് അബ്ദുല്ല കാഞ്ഞങ്ങാട് സ്വാഗതവും, ജനറൽ സെക്രെട്ടറി ഡോക്ടർ സുബിൻ നന്ദിയും പറഞ്ഞു.

Advertisment