കേരള പ്രസ് ക്ലബ് കുവൈറ്റ് അബ്ദുല്ല കല്ലോരത്തിന് യാത്രയയപ്പ് നല്‍കി

New Update

കുവൈറ്റ് സിറ്റി: പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസ്സി ജീവനക്കാരനും മാധ്യമ പ്രവർത്തകനുമായിരുന്ന അബ്ദുല്ല കല്ലോരത്തിന് കേരള പ്രസ്ക്ലബ് കുവൈറ്റ് യാത്രയയപ്പ് നൽകി. സാല്മിയയിൽ നടന്ന ചടങ്ങിൽ പ്രസ്‌ക്ലബ് ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തിന് മൊമന്റൊ കൈമാറി.

Advertisment

പ്രസിഡന്റ് സുജിത് സുരേശന്റെ അധ്യക്ഷത്വത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം കോട്ടയിൽ സ്വാഗതം പറഞ്ഞു. സത്താർ കുന്നിൽ, അനിൽ നമ്പ്യാർ, മുനീർ അഹമദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രഷർ ശ്രീജിത്ത് വടകര നന്ദിയും പറഞ്ഞു.

ഇന്ത്യൻ എംബസിയിൽ മുപ്പത് വർഷത്തെ അഭിമാനകരമായ സേവനത്തിനു ശേഷം ആണ് അബ്ദുല്ല കല്ലോരത്ത് ഈ വിടവാങ്ങൽ.