കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

New Update
s

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റ് അബ്ബാസിയ ഏരിയയുടെ കുടുംബസംഗമം അബ്ബാ - 2025 എന്ന പേരിൽ സുലൈബിയ ഫാം റിസോർട്ടിൽ വച്ച് മെയ്‌ 1, 2 തീയതികളിൽ നടത്തി. 

Advertisment

1 ആം തീയതി വൈകുന്നേരം 06:00 മണി മുതൽ 2 ആം തീയതി വൈകുന്നേരം 05:00 മണി വരെ നീണ്ടുനിന്ന അബ്ബാ - 2025ൽ പാട്ടും, നൃത്തവും, വിനോദ വിജ്ഞാന പരിപാടികളും, രുചിഭേദങ്ങളും, റിഥം ഓർക്കസ്ട്രയുടെ ഗാനമേളയും, ഫയർ ഡാൻസും മിഴിയഴകേകി. 

കെ എം ആർ എം അബ്ബാസിയ ഏരിയായിൽ നിന്നുള്ള ഏകദേശം ഇരുനൂറ്റി അറുപതോളം അംഗങ്ങളും, കെ എം ആർ എം  സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, കെ എം ആർ എം അഹമ്മദി, സിറ്റി, സാൽമിയ എന്നീ ഏരിയകളിലെ എക്സിക്യൂട്ടീവ് അംഗങ്ങളും ഈ പരിപാടിയിൽ  പങ്കെടുത്തു. 

കെ എം ആർ എം ആത്മീയ പിതാവ് റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ സന്ദേശം നൽകുകയും, വനിതാ ദിനത്തോട് അനുബന്ധിച്ച്  കെ എം ആർ എം അബ്ബാസിയ ഏരിയ വനിതകൾക്കായി നടത്തിയ ഓൺലൈൻ ഫ്യൂഷൻ സാൻഡ്വിച്ച് കുക്കിംഗ് മത്സര വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 

ഒന്നാം സ്ഥാനം ആശ സന്തോഷ് (അബ്ബാസിയ), രണ്ടാം സ്ഥാനം ദീപ അനു (അബ്ബാസിയ), മൂന്നാം സ്ഥാനം മറിയം സാമുവേൽ (അഹമ്മദി), സിമി അനീഷ് (അബ്ബാസിയ) എന്നിവരാണ് വിജയികൾ. തുടർന്ന് അബ്ബാസിയ ഏരിയാ പ്രസിഡന്റ് മാത്യു കോശിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കെ എം ആർ എം പ്രസിഡന്റ് ഷാജി വർഗ്ഗീസ് മീറ്റിംഗ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. 

കെ എം ആർ എം  ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, അബ്ബാ-2025 ജനറൽ കൺവീനർ എബി പാലമൂട്ടിൽ, കെ എം ആർ എം ചീഫ് ഇലക്ഷൻ കമ്മീഷ്ണർ ജോജിമോൻ തോമസ്,  വൈസ് പ്രസിഡന്റ് എ. ഓ. ബിജു, കെ എം ആർ എം അഡ്വൈസറി ബോർഡ് ചെയർമാൻ ബിനു കെ ജോൺ, ഏരിയ എക്സ് ഓഫീഷ്യോ ജോജി വെള്ളാപ്പള്ളി എന്നിവർ സംസാരിച്ചു. 

അബ്ബാസിയ ഏരിയാ സെക്രട്ടറി സിൽവി തോമസ്സ്‌ സ്വാഗതവും ഏരിയ ട്രഷറർ ബിനു എബ്രഹാം നന്ദിയും പറഞ്ഞു.  കെ എം ആർ എം അബ്ബാസിയ ഏരിയയുടെ 2025 ലെ ടാലെന്റ് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങളും, കൂടാതെ അബ്ബാ - 2025 ലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും, പൊതു സമ്മേളനത്തിൽ വിതരണം ചെയ്തു. 

കൂടാതെ മുൻ വർഷങ്ങളിൽ കെ എം ആർ എം അബ്ബാസിയ ഏരിയയെ നയിച്ച എല്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, വൈസ് പ്രഡിഡന്റ് എന്നിവരെ വേദിയിൽ ആദരിച്ചു. കെ എം ആർ എം അബ്ബാസിയ ഏരിയാ കമ്മിറ്റി അംഗങ്ങളും, അബ്ബാ - 2025 ലെ വിവിധ കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ബാസിയ ഏരിയ എക്സിക്യൂട്ടീവ് പരിപാടികൾ ഏകോപിപ്പിച്ചു.