കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കേതിരെ ജാഗ്രതയുണ്ടാവണം: സി ടി സുഹൈബ്

New Update

കുവൈത്ത് സിറ്റി : നിരവധി സാമൂഹിക മൂല്യങ്ങൾ സംഭാവന ചെയ്യുന്ന സ്ഥാപനമായ കുടുംബ വ്യവസ്ഥയുടെ അടിവേരറുക്കുന്ന പാശ്ചാത്യ ലിബറലിസത്തിനും സാമൂകിക ആരാജകത്തത്തിനുമെതിരെ  ആശയ സമരം അനിവാര്യമാണെന്ന് സി ടി സുഐബ്‌. 

Advertisment

തണലാണ് കുടുംബം എന്ന തലക്കെട്ടിൽ കെ.ഐ.ജി.കുവൈത്ത് നടത്തിവന്നിരുന്ന കാമ്പയിനിന്‌ സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നവനാസ്തികതയും സാംസ്കാരിക ലിബറലിസവും മുന്നോട്ട് വെക്കുന്ന അതിവാദങ്ങളെ ഇസ്ലാമിന്റെ പവിത്രമായ കുടുംബ സങ്കല്പത്തിലൂടെയേ ചെറുക്കാൻ സാധിക്കൂവെന്നും അതിനായി ജഗ്രതയോടെയുള്ള ശ്രമങ്ങൾ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം തുടർന്നൂ.

publive-image

മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന  സമ്മേളനത്തിൽ കെ.ഐ.ജി. ആക്റ്റിങ് പ്രസിഡന്റ്  ഫൈസൽ മഞ്ചേരി അധ്യക്ഷതവഹിച്ചു. മിൻഹാൽ താജുദ്ദീൻ ഖിറാഅത്ത് നിർവഹിച്ചു. 

ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ അൻവർ സഈദ് നന്ദി പ്രകടനവും നടത്തി. കുവൈത്തിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു.

കുവൈത്തിലെ സാമുഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വവും കെഐജി മുൻ പ്രസിഡൻ്റുമായിരുന്ന പി കെ ജമാൽ സാഹിബിനെ ക്കുറിച്ച് കെ ഐ ജി തയ്യാറാക്കിയ അനുസ്മരണ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. ജമാൽ സാഹിബിൻ്റെ മകൻ യാസിർ, സി ടി സുഹൈബ് എന്നിവർ ജമാൽ സാഹിബിനെ അനുസ്മരിച്ചു.

Advertisment