കുവൈറ്റ് സിറ്റി: കുവൈറ്റിലെ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയും, 2025 -2026 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
മീറ്റിംഗിനോടനുബന്ധിച്ച് 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാജ്യോതി അവാർഡ് നൽകി ആദരിച്ചു.
സംഘടനാ പ്രസിഡണ്ട് ലാലു ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു വാർഷിക റിപ്പോർട്ടും ട്രഷറർ ലാജി ഐസക് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് 2025-2026 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് ഇലക്ഷൻ പ്രീസൈഡിങ്ങ് ഓഫീസർ ഗീതാകൃഷ്ണന്റെ മേൽനോട്ടത്തിൽ നടന്നു.
ഭാരവാഹികൾ:
ലാലു ജേക്കബ് (പ്രസിഡണ്ട്), മാർട്ടിൻ മാത്യു (ജനറൽ സെക്രട്ടറി), അനി ബിനു (ട്രഷറാർ), തോമസ് അടൂർ,ലാജി ഐസക് (വൈസ് പ്രസിഡൻറുമാർ), ജിൻഞ്ചു ഷൈറ്റസ്റ്റ് (ജോ. സെക്രട്ടറി ), ജിക്കു ജോമി, (ജോ . ട്രഷറർ ) , സോണി ടോം (ജനറൽ കൺവീനർ),
നെവിൻ ജോസ് (സോഷ്യൽ മീഡിയ കൺവീനർ), അൻസാർ( ചാരിറ്റി കൺവീനർ ) റെജിനാ ലത്തീഫ് (വിമൻസ് വിങ് ചെയർ പേഴ്‌സൺ), ജോജാ മെറിൻ (വിമൻസ് വിങ് സെക്രട്ടറി), ബോബി ലാജി (വിമൻസ് വിങ്ങ് വൈസ് ചെയർപേഴ്സൺ )
ഉപദേശകസമിതി ചെയർമാൻ ആയി രാജൻ തോട്ടത്തിലിനേയും സമിതി അംഗങ്ങളായി ബെന്നി ജോർജ്, പി എം നായർ, ജോൺസൺ ജോർജ്, ജീബു ജോയി, ബിജി മുരളി, ജോബി സ്കറിയ എന്നിവരേയും സംഘടനയുടെ രക്ഷാധികാരിയായി ഗീതാകൃഷ്ണനെയും യോഗം തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എബി അത്തിക്കയം, വർഗീസ് ഉമ്മൻ, മാത്യു ഫിലിപ്പ്, ചാൾസ് പി ജോർജ്ജ്, സിജോ കെ, അനിൽ ചാക്കോ, എം എ ലത്തീഫ്, ബിജു മാത്യു, ഷൈറ്റസ്റ്റ് തോമസ്, ഈപ്പൻ ജോർജ്, ഷിജോ തോമസ്, ജിബു തോമസ്,
അജിത് കൃഷ്ണ, അനിഷ് തോമസ്, കലൈവാണി സന്തോഷ്, ജയിംസ് കോട്ടാരം, ജിനു ഏബ്രാഹാം, അനൂപ് കുമാർ, വർഗീസ് മാത്യു,വിനയൻ റ്റി ആർ എന്നിവരേയും തെരെഞ്ഞെടുത്തു. യോഗത്തിന് പുതിയ ട്രഷറർ അനി ബിനു നന്ദി അർപ്പിച്ച് സംസാരിച്ചു.