കുവൈത്ത്: ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിവിധ ജീവകാരുണ്യ, പ്രബോധന, വിദ്യാഭ്യാസ, ഖുർആൻ മത്സര പരിപാടികൾ സംഘടിപ്പിക്കാൻ കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.
വെള്ളിയാഴ്‌ച ചേർന്ന സെന്ററിന്റെ സമ്പൂർണ്ണ കൗൺസിൽ യോഗത്തിലാണ് പരിപാടികൾക്ക് രൂപം നൽകിയത്.
കുവൈത്തിലെ പ്രതികൂല കലാ വസ്തയിൽ കൂടുതൽ പേർ സ്വദേശത്തേക്ക് പോകുന്ന വെക്കേഷൻ കാലയളവിൽ പ്രബോധന പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സെന്റർ വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന വെക്കേഷൻ ക്യാമ്പയിൻ ഇത്തവണയും വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ക്യാമ്പയ്‌നിന്റെ വിജയത്തിനായി പി.എൻ.അബ്ദുൽ ലത്തീഫ് മദനി മുഖ്യ രക്ഷാധികാരിയായും, സി.പി.അബ്ദുൽ അസീസ്, ചെയർമാനും, ഹാഫിദ് മുഹമ്മദ് അസ്‌ലം, പി.എൻ.അബ്ദുറഹിമാൻ എന്നിവർ വൈസ് ചെയർമാൻമാരും, സുനാഷ് അബ്ദു ഷുക്കൂർ ജനറൽ കൺവീനറും,
സക്കീർ കെ.എ, അബ്ദുസ്സലാം സ്വലാഹി, അബ്ദുറഹിമാൻ തങ്ങൾ കൺവീനറുമായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
സെന്റർ പ്രബോധന വിഭാഗം സെക്രട്ടറി സക്കീർ കൊയിലാണ്ടി യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ കുറിച്ച്, പി.എൻ അബ്ദുറഹ്മാൻ (ഔഖാഫ്), കെ.സി.അബ്ദുൽ ലത്തീഫ് (ഫിനാൻസ്), സ്വാലിഹ് സുബൈർ(ഓർഗനൈസിംഗ്),
അബ്ദുൽ അസീസ് നരക്കോട്ട് (എഡ്യൂക്കേഷൻ), മുഹമ്മദ് അസ്‌ലം കാപ്പാട് (സാമൂഹ്യ ക്ഷേമം), അഷ്‌റഫ് ഏകരൂൽ (ക്രിയേറ്റിവിറ്റി), ഹാറൂൺ അബ്ദുൽ അസീസ് (ക്യു.എച്.എൽ.സി), അൻവർ കാളികാവ് (ഹജ്ജ്&ഉംറ) എന്നിവർ വിശദീകരിച്ചു.
സെന്റർ പ്രസിഡന്റ് സി.പി.അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന കൗൺസിലിൽ സെന്റർ ജനറൽ സെക്രെട്ടറി സുനാഷ് അബ്ദു ഷുക്കൂർ സ്വാഗതവും, പി.ആർ. സെക്രെട്ടറി എൻ.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.