കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ ആശയ ആദർശങ്ങളെ മുറുകെപ്പിടിച്ച് സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ മണ്ഡലം കമ്മറ്റികൾ സജ്ജരാവണമെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ആഹ്വാനം ചെയ്തു.
കുവൈത്ത് കെഎംസിസി തൃശൂർ ജില്ല ചേലക്കര മണലൂർ മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണലൂർ മണ്ഡലം പ്രസിഡണ്ട് നിഷാദ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫാറൂഖ് ഹമദാനി മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ: മുഹമ്മദലി, തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ., ട്രഷറർ അസീസ് പാടൂർ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ വൈലത്തൂർ, റാഷിദ് കുന്നംകുളം, ആബിദ് ഖാസിമി, കാസർകോട് ജില്ലാ പ്രസിഡൻറ് റസാഖ് അയ്യൂർ,
തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ, മലപ്പുറം ജില്ലാ ട്രഷറർ ഫിയാസ് പൂകയൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ, സംസ്ഥാന മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.
കുവൈത്ത് കെഎംസിസി സംസ്ഥാന വനിതാ വിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുഹ്സിന നിസാറിന് മണലൂർ മണ്ഡലം കമ്മിറ്റിയുടെ മോമെന്റോ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയും, സംസ്ഥാന വനിതാ വിംഗ് പ്രവർത്തക സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഷംന യൂനുസിന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ സംസ്ഥാന വൈസ് പ്രസിഡൻറ് ഫാറൂഖ് ഹമദാനിയും ചടങ്ങിൽ വെച്ച് കൈമാറി.
ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികൾ സമ്മേളനത്തിൽ സംബന്ധിച്ചു. ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് തൊഴുപ്പാടം സ്വാഗതവും, ട്രഷറർ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.