കുവൈത്ത് സിറ്റി: പെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ സഹകരണത്തോടെ, വിവിധ ഡിനോമിനേഷനുകളിലുള്ള ഈദിയ്യ വിതരണം ചെയ്യുന്നതിനായി അവന്യൂസ് മാളിൽ 10 പ്രത്യേക എടിഎമ്മുകൾ സ്ഥാപിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
ജൂൺ 5 വരെ, മാളിലെത്തുന്ന സന്ദർശകർക്ക് ഈ ഈദിയ മെഷീനുകൾ വഴി 1 ദിനാറും 5 ദിനാറും അടക്കം സാധാരണ എടിഎമ്മുകളിൽ ലഭിക്കാത്ത തുകകളിൽ ഈദ് കറൻസികൾ വിതരണം ചെയ്യാമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു
കുട്ടികൾക്കും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പണമായി സമ്മാനം നൽകുന്ന റിവായത്ത് നിലനിൽക്കുന്ന കുവൈത്തിൽ, ഇത്തരം സംവിധാനം പെരുന്നാൾ ആഘോഷങ്ങൾക്ക് പുതിയതും ആകർഷകവുമാണ്.