New Update
/sathyam/media/media_files/2025/06/03/f1036072-0de0-4e50-ac5c-8851fe0d3a62-664279.jpg)
കുവൈറ്റ്: തെക്കൻ കുവൈത്ത് കടലിലെ അൽസൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അപൂർവ പ്രകൃതി പ്രതിഭാസമായ അൽഹാല ദ്വീപിന്റെ ചിത്രം പകർത്തി കുവൈത്തി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. അബ്ദുല്ല അൽസൈദാൻ.
Advertisment
വേലിയിറക്ക സമയത്ത് താൽക്കാലിക മണൽത്തിട്ടയായി കാണപ്പെടുന്നതാണ് ഈ ദ്വീപ്. വേലിയേറ്റ സമയത്ത് ഇത് പൂർണമായും അപ്രത്യക്ഷമാകും. പ്രകൃതി സ്‌നേഹികളെ ഏറെ ആകർഷിക്കുന്ന ഇടമാണിത്.
അൽഹാല ദ്വീപ് പരിസ്ഥിതി ടൂറിസത്തിന് ഏറെ അനുയോജ്യമായ സ്ഥലമാണെന്ന് ഡോ. അൽസൈദാൻ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
അൽസൂർ തീരം വംശനാശഭീഷണി നേരിടുന്ന പച്ച ആമകൾ, പവിഴപ്പുറ്റുകൾ, വിവിധതരം കടൽപ്പക്ഷികൾ എന്നിവയുൾപ്പെടെ ജൈവവൈവിധ്യത്താൽ സമ്പന്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അൽഹാല ദ്വീപിലേക്ക് ഉത്തരവാദിത്ത ടൂറിസം നടത്തണമെന്നും ഡോ. അൽസൈദാൻ ആവശ്യപ്പെട്ടു.