കുവൈറ്റ്: കുട എക്സിക്യൂട്ടീവിൻ്റെ നേതൃത്വത്തിൽ ദജിജ് മെട്രോ ഓഡിറ്റോറിയത്തിൽ വെച്ച് വനിത ദിനം, മാതൃദിനം, നെഴ്സസ് ദിനം എന്നിവയുടെ ഓർമ്മയ്ക്കായി ടു ഗെതർ വീ ഷൈൻ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.
കുടയുടെ ജന.കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിന് വനിത കൺവീനർ സന്ധ്യ ഷിജിത്ത് സ്വാഗതം പറഞ്ഞു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസാ പയ്യനൂർ ഉത്ഘാടനം നിർവ്വഹിച്ച പരിപാടിക്ക് സക്കീർ പുതുനഗരം, അശ്വതി അരുൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
/sathyam/media/media_files/2025/06/04/08e77d26-1743-4da5-a854-720a090287e1-192615.jpg)
വിവിധ ജില്ല അസോസിയേഷൻ്റെ പ്രതിനിധികളായി വനിതകളും പുരുഷൻമാരും ഉൾപ്പെടെ നിരവതി അംഗങ്ങൾ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ സാൽമിയ ഇന്ത്യൻ പബ്ളിക്ക് സ്കൂൾ പ്രിൻസിപ്പാൽ ലൂസി ചെറിയാൻ പേരൻ്റിങ് / മോബൈൽ അഡിക്ഷൻ എന്നീ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കുകയുണ്ടായി.
തുടർന്നു നടന്ന കലാ വിരുന്നിൽ ജോജോ മെരിൻ ജോൻസൻ്റെ ഡാൻസും, അഖിൽ ലത്തീഫിൻ്റെ ഗാനവും പരിപാടിയ്ക്ക് കൂടുതൽ ഉണർവ്വ് കൂട്ടി. പ്രസ്തുത സമ്മേളനത്തിന് കൂട കൺവീനർ തങ്കച്ചൻ ജോസഫ് നന്ദി പറഞ്ഞു. ജിൻജു ഷൈറ്റസ്റ്റ് പരിപാടിയുടെ അവതാരികയായിരുന്നു.
കൺവീനറുമാരായ സന്തോഷ് പുനത്തിൽ, എംഎ നിസാം, ജിനേഴ് ജോസ്, കുട എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ കൺവീനേഴ്സായ സെനി നിജിൻ, ലാൽസി ബാബു, വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ രജന ബിനിൽ, സുധീനാ ജിയാഷ്, സിന്ധു മധു സാറാമ്മ ജോൺസ് കൂടാതെ വിവിത ജില്ലകളിലേ വനിതാ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.