കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷയുടെ സാമ്പിൾ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; നിയമ നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം

New Update
a

കുവൈത്ത് സിറ്റി : കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിച്ച സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം. 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് എതിരെയാണ് നടപടിയെടുത്തത്. 

Advertisment

എക്സ്, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയകുഴപ്പത്തിലാക്കുന്നതുമായ തരത്തിൽ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.

ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറിയതായി  വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

12ാം ക്ലാസ് പരീക്ഷകൾ നടക്കാനിരിക്കെ വിദ്യാർത്ഥികൾക്കിടയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾ  തടയുന്നതിന് നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു.  

കോപ്പിയടിച്ചു പരീക്ഷ എഴുതുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പുതിയ നിയമ നിർമ്മാണം നടത്തിയത്.