19 വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം വിലക്ക് നീക്കി. പാകിസ്ഥാൻ പൗരന്മാർക്ക് കുവൈത്ത് വിസ നൽകിത്തുടങ്ങി

New Update
kuwait visa

കുവൈത്ത് സിറ്റി: 19 വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് കുവൈത്ത് ഔദ്യോഗികമായി പുനരാരംഭിച്ചു. 

Advertisment

കുവൈത്ത് വിസ നിരോധനം നീക്കിയതോടെ തൊഴിൽ, കുടുംബം, സന്ദർശനം, ടൂറിസ്റ്റ്, വാണിജ്യ വിസകൾ ഉൾപ്പെടെ നിരവധി വിസകൾ പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിക്കും.

നിരോധനം നീക്കിയതിന് പിന്നാലെ കുവൈത്തിലെ മെഡിക്കൽ മേഖലയ്ക്കായി പാകിസ്ഥാനിൽ നിന്ന് ഏകദേശം 1,200 നഴ്‌സുമാരെ നിയമിക്കാനുള്ള നീക്കവും തുടങ്ങി. ആദ്യ നഴ്‌സ് സംഘം ഉടൻ പോകുമെന്ന് പ്രതീക്ഷിക്കുന്നു. 

കുവൈത്തിൻ്റെ തീരുമാനം പാകിസ്ഥാൻ സ്വാഗതം ചെയ്തു. പാകിസ്ഥാൻ പൗരന്മാർക്ക് ഇനി കുവൈത്ത് വിസകൾക്കു ദീർഘകാല സമയം നേരിടേണ്ടിവരില്ലെന്ന് അധികൃതർ അറിയിച്ചു. 

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2011ൽ ആണ് പാകിസ്ഥാൻ, ഇറാൻ, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പാസ്‌പോർട്ട് ഉടമകൾക്ക് വിസ നൽകുന്നത് കുവൈത്ത് നിർത്തിവച്ചത്. 

Advertisment