ഓവർസീസ് എൻ.സി.പി കുവൈറ്റ്-എൻ.സി.പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

New Update
s

കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി- എസ് പി) യുടെ ഇരുപത്തിയാറാമത്  സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. 

Advertisment

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ  സ്വാഗതം പറഞ്ഞു. 

ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡൻറ്  ജീവസ് എരിഞ്ചേരി  അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ്  എൻ സി പി - എസ് പി  ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു. 

വൈസ് പ്രസിഡൻറ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, ട്രഷറർ രവീന്ദ്രൻ, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് അലി (ലക്ഷദ്വീപ്) മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), രാജേഷ് കൃഷ്ണൻ, സണ്ണി കെ അല്ലീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

ചടങ്ങിൽ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗമായ തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെ ആദരിച്ചു. ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.