ചൈനീസ് ടെക് ഭീമൻ മെയിറ്റുവാനിന്റെ ‘കീറ്റ’ കുവൈത്തിലെ ഫുഡ് ഡെലിവറി രംഗത്തേക്ക്

New Update
f

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ മെയിറ്റുവാനിന്റെ അന്താരാഷ്ട്ര ബ്രാൻഡായ ‘കീറ്റ’ കുവൈത്തിലെ ഫുഡ് ഡെലിവറി വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു.

Advertisment

ഹോങ്കോങ്ങിലും സൗദി അറേബ്യയിലും വിജയകരമായി പ്രവർത്തിച്ച ശേഷം, 2025 അവസാനത്തോടെയോ 2026 തുടക്കത്തിലോ കുവൈത്തിൽ സേവനം ആരംഭിക്കാനാണ് കീറ്റ പദ്ധതിയിടുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളുമായാണ് കീറ്റ കുവൈത്തിൽ എത്തുന്നത്. മാതൃ കമ്പനിയായ മെയിറ്റുവാനിന്റെ സാങ്കേതികവിദ്യയും വിപുലമായ അനുഭവസമ്പത്തും കീറ്റയുടെ പ്രധാന ശക്തികളാണ്.

“നമ്മൾക്ക് നന്നായി ഭക്ഷണം കഴിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സഹായിക്കുക” എന്ന ദൗത്യവുമായാണ് കീറ്റയുടെ സേവനം. ഉപയോക്തൃ അനുഭവം പ്രധാനമാക്കി രൂപകൽപ്പന ചെയ്‌ത ഫീച്ചറുകൾ
ഉപയോഗത്തിൽ ലളിതം.

ആകർഷകവും സുഗമവുമായ യൂസർ ഇന്റർഫേസ്. സൗജന്യ ഡെലിവറിയും ആകർഷകമായ ഡിസ്‌ക്കൗണ്ടുകളും.ഡെലിവറി വൈകിയാൽ നഷ്ടപരിഹാരമായി ക്യാഷ് കൂപ്പണുകൾ. പ്രശസ്ത റെസ്റ്റോറന്റുകൾ കണ്ടെത്താൻ സഹായിക്കുന്ന വിഭാഗം.

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവർക്ക് ചെലവ് കുറഞ്ഞ കോംബോ ഓഫറുകൾ. വിഭവ വൈവിധ്യം കീറ്റയുടെ മറ്റൊരു ആകർഷണമായി മാറുന്നു.

പിസ്സ, ഫ്രൈഡ് ചിക്കൻ, സുഷി പോലുള്ള അന്താരാഷ്ട്ര വിഭവങ്ങൾ മുതൽ പ്രാദേശിക വൈവിധ്യങ്ങൾ വരെ കേറ്റയിലൂടെ ലഭ്യമാകും. ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

ദിവസവും 5 ലക്ഷം മുതൽ 6 ലക്ഷം ഓർഡറുകൾ വരെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപെടുന്നത്