കുവൈത്തിലെ മംഗഫിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
s

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 

Advertisment

കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു (42)വിനെയാണ് മംഗഫിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ കുടുംബം കുവൈത്തിലാണ് ഉള്ളത്. ഭാര്യ നഴ്സ് ആയി ജോലി ചെയ്യുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.