ഇറാനിലേക്കുള്ള വിമാനസർവീസ്  താൽക്കാലികമായി നിർത്തിവെച്ച് ജസീറ എയർവേയ്സ്. നടപടി മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന്

New Update
C

കുവൈറ്റ്: ജസീറ എയർവേയ്സ് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. 

Advertisment

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, യാത്രക്കാർക്ക് എല്ലാ 24 മണിക്കൂറിലും പുതിയ വിവരങ്ങൾ ലഭ്യമാക്കുമെന്നും ജസീറ എയർവേയ്സ് വ്യക്തമാക്കി. 

ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനോ, പണം തിരികെ ലഭിക്കുന്നതിനോ, മറ്റ് യാത്രാ ക്രമീകരണങ്ങൾക്കോ സഹായം ആവശ്യമുള്ളവർ കസ്റ്റമർ സർവീസ് ടീമുമായി ബന്ധപ്പെടണമെന്ന് എയർലൈൻ അഭ്യർത്ഥിച്ചു. 

കുവൈത്തിലെ യാത്രക്കാർക്ക് 177 എന്ന നമ്പറിലും, അന്താരാഷ്ട്ര യാത്രക്കാർക്ക് +965 2205 4944 എന്ന നമ്പറിലും വിളിക്കാം.

Advertisment