കുവൈറ്റ്: ഇറാനിലെ ഇസ്രായേൽ സൈനിക ആക്രമണത്തിൽ അമേരിക്കൻ സേന പങ്കെടുത്തിട്ടില്ലെന്ന് കുവൈറ്റിലെ യുഎസ് എംബസി സ്ഥിരീകരിച്ചു.
"ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് സേന ആ നടപടിയിൽ പങ്കെടുത്തില്ല. ഇപ്പോൾ എംബസിയുടെ നിലപാടിൽ മാറ്റമൊന്നുമില്ല." എംബസി വ്യക്തമാക്കി.
ഇറാൻ സൈന്യത്തെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെത്തുടർന്ന് പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് എംബസിയുടെ പ്രഖ്യാപനം.