New Update
/sathyam/media/media_files/2025/06/13/mE4NCrVLoTtrk25PZtG5.jpg)
കുവൈത്ത്: ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി.
Advertisment
മന്ത്രി അബ്ദുല്ല അലി അബ്ദുല്ല അൽ-യഹ്യ, ഇറാനിയൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്.
സംഘർഷങ്ങൾ കുറയ്ക്കാനുള്ള നയതന്ത്രപരവും രാഷ്ട്രീയവുമായ ശ്രമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുവൈത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം നേരത്തെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഇറാനിയൻ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നായിരുന്നു ഇസ്രായേലിനെതിരെ കുവൈറ്റ് തുറന്നടിച്ചത്. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us