/sathyam/media/media_files/2025/06/13/adQyQKWKsxBXhgFSNldh.jpg)
ഫഹാഹീൽ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചിച്ച് പ്രവാസി വെൽഫെയർ ഫഹാഹീൽ യൂണിറ്റ്. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എംകെ സംസാരിച്ചു.
ഒരായിരം സ്വപ്നങ്ങളുമായി പറന്നുയർന്നു നിമിഷാർദ്ധങ്ങൾക്കുള്ളിൽ സ്വപ്നങ്ങളെയെല്ലാം ഭസ്മമാക്കിയ കാഴ്ച ഇന്ത്യൻ ജനതയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. ഇത്തരം ദുരന്തങ്ങളുടെ കാരണങ്ങൾ കൃത്യമായി പഠനവിധേയമാക്കാനും ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള മുൻകരുതലുകൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട മുഴുവൻ യാത്രക്കാരുടെയും, വിമാനം തകർന്നു വീണ് മരണപ്പെട്ട വിദ്യാർത്ഥികളുടെയും
മറ്റു നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ അനുശോചിക്കുന്നതായി യോഗം വിലയിരുത്തി.
കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു, വൈസ് പ്രസിഡന്റ്മാരായ അഷ്‌കർ മാളിയേക്കൽ, അനിയൻ കുഞ്ഞ്, യൂണിറ്റ് സെക്രട്ടറി ഒസാമ അബ്ദുറസാഖ്, ട്രഷറർ ഹാരിസ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us