കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുൻ നാഷണൽ കമ്മിറ്റി പ്രസിഡന്റും നിലവിലെ ഉപദേശകസമിതി അംഗവും ആയ കെടിപി അബ്ദുറഹ്മാന് യാത്രയയപ്പ് നൽകി.
ഫർവാനിയ ഓഫീസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ഫഹദ് പൂങ്ങാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കെടിപി അബ്ദുറഹ്മാന് മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര കൈമാറി.
/sathyam/media/media_files/2025/06/14/a4c6ceca-616d-40a9-bb37-ac686b8ec185-177037.jpg)
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട് സംസ്ഥാന ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി ഉപദേശക സമിതി അംഗം ഇസ്മായിൽ ബേവിഞ്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്,
തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുഹമ്മദലി, മലപ്പുറം ജില്ലാ ഭാരവാഹികൾ ആയ ഫിയാസ് പുകയൂർ, മുജീബ് ചേകന്നൂർ, സലീം നിലമ്പുർ, ഷാഫി അലിക്കൽ കെഎംസിസി നേതാക്കൾ ആയ ഗഫൂർ അത്തോളി, ടി.വി ലത്തീഫ്, ഹമീദ് മൂടാൽ, ഉസ്മാൻ ഹാജി എന്നിവർ സംസാരിച്ചു.
യാത്രയയപ്പിന് നന്ദി രേഖപെടുത്തി കൊണ്ട് കെടിപി അബ്ദുറഹ്മാൻ മറുപടി പ്രസംഗം നടത്തി. അബ്ദുൽ ഹകീം അഹ്സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ സ്വാഗതം ജില്ലാ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ നന്ദിയും പറഞ്ഞു.