കുവൈറ്റ്: കുവൈറ്റിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും ആരംഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വിപണി പ്രവർത്തനം സാധാരണ നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യ ശേഖരത്തിന്റെ നിലവാരം മികച്ചതാണെന്നും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം സാധനങ്ങൾ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിപണികളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും സംഭരണ സൗകര്യങ്ങളിലും അവശ്യ ഭക്ഷ്യവസ്തുക്കൾ പതിവുപോലെ ലഭ്യമാണെന്ന് പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം ഉറപ്പ് നൽകി. വിവരങ്ങൾ പങ്കിടുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ മുമ്പ് അത് പരിശോധിക്കാനും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെയോ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയോ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.