ഭക്ഷ്യസുരക്ഷ സ്മാർട്ട് കൃഷി സാങ്കേതികതകളെക്കുറിച്ച് കുവൈറ്റിൽ അടിയന്തര യോഗം ചേർന്ന് ജിസിസി രാജ്യങ്ങൾ

New Update
a

കുവൈറ്റ് സിറ്റി: ഭക്ഷ്യവും ജലവും ഉൾപ്പെടുന്ന ജീവിതാവശ്യത്തിനായുള്ള വിഭവങ്ങൾക്ക് നേരെ ആഗോളതലത്തിൽ ഉയര്‍ന്നുവരുന്ന ഭീഷണികളെ നേരിടാനായി അടിയന്തര യോഗം ചേർന്ന് ജിസിസി രാജ്യങ്ങൾ.

Advertisment

ജിസിസി അംഗരാജ്യങ്ങളുടെ കൃഷി, ഭക്ഷ്യസുരക്ഷ വകുപ്പ് ഉപസെക്രട്ടർമാർ കുവൈറ്റിൽ അടിയന്തര യോഗം ചേർന്നു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിലായിരുന്നു യോഗം.

പ്രാദേശിക സഹകരണത്തെ ശക്തിപ്പെടുത്താനും ദീർഘകാല തന്ത്രങ്ങൾ രൂപപ്പെടുത്താനും പുതിയ കാലത്തെ അനുയോജ്യമായ സ്മാർട്ട് കൃഷി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനുമാണ് പ്രധാന ഉദ്ദേശ്യം. യോഗത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ആഴത്തിലുള്ള ചർച്ചകൾ നടത്തി.

ഗൾഫ് മേഖലയെ ഒന്നിച്ച് മുന്നോട്ട് നയിക്കാൻ സംയുക്ത പ്രവർത്തനമാണ് വേണ്ടതെന്ന് ജെനറൽ ഡയറക്ടർ സാലിം അൽ-ഹൈ പറഞ്ഞു. 

സൗദി അറേബ്യ അവതരിപ്പിച്ച തന്ത്രപരമായ പദ്ധതി മികച്ച മാതൃകയായതായി അദ്ദേഹം എടുത്തുകാട്ടി. ഈ പദ്ധതി പ്രാദേശിക ഐക്യത്തിനും സഹകരണത്തിനും പുതിയ ദിശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിൽ, ജിസിസി രാജ്യങ്ങൾ ഭക്ഷ്യശൃംഖല മെച്ചപ്പെടുത്തുന്നതിനും ജലസംഭരണ സംവിധാനം ബലപ്പെടുത്തുന്നതിനുമായി സംയുക്ത പദ്ധതികൾ ആരംഭിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.