കുവൈത്ത് സിറ്റി: ഷുഐബ് ഇൻഡസ്ട്രിയൽ ഏരിയയിൽ അഗ്നിസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച കെട്ടിടങ്ങളും സ്ഥാപനങ്ങളും തിരിച്ചറിയുന്നതിനായി വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ ജനറൽ ഫയർ ഫോഴ്‌സ് പരിശോധനാ കാമ്പയിൻ നടത്തി.
വൈദ്യുതി, ജല മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയായിരുന്നു ഈ സംയുക്ത നടപടികൾ.
പരിശോധനകൾക്കിടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിൽ ചില സ്ഥപനങ്ങൾ അതത് വകുപ്പുകൾ ഭരണപരമായി അടച്ചുപൂട്ടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
ഫയർ ഫോഴ്‌സ് അധികൃതർ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം നടപടികൾ എന്നും അധികൃതർ വിശദീകരിച്ചു.