കുവൈറ്റ് സിറ്റി: ഭക്ഷ്യവിലയുടെ സ്ഥിരതയും, ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി കുവൈറ്റ് വാണിജ്യ മന്ത്രാലയം പരിശോധന ഊർജിതമാക്കി.
പുതിയ നടപടി പ്രകാരം, വിപണികളിലും സൂപ്പർ മാർക്കറ്റുകളിലും വില നിരീക്ഷണത്തിനും സുരക്ഷിതത്വ പരിശോധനകൾക്കും മന്ത്രാലയം കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വിലകുതിപ്പും നിയമലംഘനങ്ങളും കണ്ടെത്താൻ നിരന്തരം പരിശോധനകൾ നടത്തുന്ന മന്ത്രാലയം, ഉൽപ്പന്നങ്ങളുടെ നിത്യവില അവലോകനം ചെയ്യുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ ശുദ്ധിയും സാധുതയും ഉറപ്പാക്കുന്നതിനായി ലബോറട്ടറി പരിശോധനകളും ഇതിനോടൊപ്പം നടത്തുന്നുണ്ട്.
മന്ത്രാലയത്തിന്റെ ഈ നീക്കം കുവൈത്തിലെ ഉപഭോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിനും നിർണായകമായതായി അധികൃതർ അറിയിച്ചു. വില നിയന്ത്രണങ്ങളും ഭക്ഷ്യസുരക്ഷയും തമ്മിലുള്ള സന്തുലനം നിലനിർത്തുകയാണ് ഈ പുതിയ നടപടികളുടെ ലക്ഷ്യം.