ലോകത്തിലെ ഏറ്റവും സാമാധാനമുള്ള രാജ്യങ്ങളിൽ ഗൾഫ് മേഖലയിൽ കുവൈത്ത് രണ്ടാമത്. ഒന്നാം സ്ഥാനം ഖത്തറിന്. മൂന്നാമതും നാലാമതും ഒമാനും യുഎഇയും

New Update
456

കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും സാമാധാന അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചു.

Advertisment

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) പുറത്തിറക്കിയ 2025 ലെ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് ഈ നേട്ടം കൈവരിച്ചത്. ആഗോള തലത്തിൽ കുവൈത്തിനു 31-ാം സ്ഥാനമാണുള്ളത്.

ഗൾഫ് രാജ്യങ്ങളിൽ ഖത്തർ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 27-ാം സ്ഥാനവും നേടി. ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനം നേടിയ ഒമാൻ ആഗോളതലത്തിൽ 42-ാം സ്ഥാനത്താണുള്ളത്.

യു.എ.ഇ ക്കാണ് ഗൾഫ് മേഖലയിൽ നാലാം സ്ഥാനം. ഗൾഫ് മേഖലയിൽ അഞ്ചാം സ്ഥാനത്തുള്ള  സൗദി അറേബ്യ ആഗോളതലത്തിൽ 90-ാം സ്ഥാനത്തും  തുടർന്ന് ബഹ്‌റൈൻ ആഗോളതലത്തിൽ 100-ാം സ്ഥാനത്തും എത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.