കുവൈത്ത്‌ പ്രവാസികളുടെ മക്കൾക്കായി വിദ്യാഭാസ സ്കോളർഷിപ്

New Update
Scholarship

കുവൈത്ത്‌ :  കുവൈത്ത്‌ പ്രവാസികളുടെ മക്കളിൽ  പഠിക്കാൻ മിടുക്കരായ സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർഥികൾക്കു ഉന്നത പഠനത്തിനായി കുവൈത്ത്‌ കേരള പ്രവാസിമിത്ര വിദ്യാഭാസ സ്കോളര്ഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

Advertisment

ബിരുദ , ബിരുദാനന്തര , പ്രഫഷണൽ ബിരുദ കോഴ്‌സുകളിൽ ഈ വർഷം മെറിറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുക. പിതാവോ മാതാവോ കുവൈത്തിൽ ജോലി ചെയ്യുന്നവരരായിരിക്കണം. മാസവരുമാനം 250 കുവൈത്തി ദിനാറിൽ കുറവായിരിക്കണം.ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ വിദ്യാഭാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാര്ഥികല്കും അപേക്ഷിക്കാം.

യോഗ്യതാ കോഴ്സിന്റെ മാർക് ലിസ്റ്റിന്റെ പകർപ്പ് സഹിതം  https://rb.gy/elnkep എന്ന ലിങ്കിലോ   .51741114 / 69932360 വാട്ട്സ് ആപ് നമ്പറുകളിലോ  ആഗസ്റ്റ് 15 നകം അപേക്ഷിക്കാം

Advertisment