കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനസംഘടിപ്പിച്ചു

New Update
26b11c65-56e7-47d1-aa5e-d212cd9f957e

കുവൈറ്റ്: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് മെഹബുള്ള  യൂണിറ്റ് പുനസംഘടിപ്പിച്ചു.

Advertisment

യൂണിറ്റ് കൺവീനർ വർഗീസ് ഐസക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ പ്രസിഡന്റ് ബിനിൽ ദേവരാജൻ, ട്രഷറർ അജയ് നായർ, ബൈജു മിഥുനം, നൈസാം റാവുത്തർ, എന്നിവർ സംസാരിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികളായി സുനിൽകുമാർ (കൺവീനർ), വിനോജ് കുമാർ, ബിജോ അലക്സ് (ജോയിന്റ് കൺവീനർമാർ), സിബി ജോൺ, സാബു രഘുനാഥ്, ജിജോ ബാബു, ജിതേഷ്, ഓമനക്കുട്ടൻ, സംഗീത്  എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സിബി ജോൺ സ്വാഗതവും, വർഗീസ് ഐസക് നന്ദിയും പറഞ്ഞു.