കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്വല വിജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്.
നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ നടന്ന വിജയഘോഷം നാഷണൽ ജനറൽ സെക്രട്ടറി ബി.എസ്. പിള്ള ഉദ്‌ഘാടനം ചെയ്തു.
ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ അറിയിച്ചു. പരിപാടിക്ക് നാഷണൽ സെക്രട്ടറി എം.എ. നിസ്സാം അധ്യക്ഷനായി.
ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്, മനോജ് റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലെമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വര്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
വിജയാഘോഷത്തിന്റെ ഭാഗമായി മധുര വിതരണം ചെയ്തു. വിവിധ ജില്ലകളുടെ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാഷണൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.