കുവൈത്ത് സിറ്റി: ഇസ്ലാമിക് പുതുവത്സരം 1447 ഹിജ്‌റയുടെ ഔദ്യോഗിക അവധിയായെത്തുന്നതിനാൽ, കുവൈറ്റിലെ എല്ലാ ബാങ്കുകളും വ്യാഴാഴ്ച (ജൂൺ 26) അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു.
കുവൈത്ത് കേന്ദ്രബാങ്ക് പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചത്. ജൂൺ 29 ഞായറാഴ്ച മുതൽ ബാങ്കുകൾ പുനരാരംഭിക്കുന്നതായും അസോസിയേഷൻ അറിയിച്ചു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നു