കുവൈറ്റ്: മിതമായ നിരക്കിൽ മൂന്ന് നേരവും അൺലിമിറ്റഡ് ബുഫേയുമായി അബ്ബാസിയയിലെ കാലിക്കറ്റ് ഗ്രിൽഹൗസ് റെസ്റ്റോറന്റ്.
അബ്ബാസിയയിൽ ഇതാദ്യമായാണ് ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഡിന്നറും ബുഫേയിൽ ലഭ്യമാക്കുന്ന റെസ്റ്റോറന്റ് ആരംഭിക്കുന്നത്.
കുവൈറ്റിലെ അറിയപ്പെടുന്ന റെസ്റ്റോറന്റായ കാലിക്കറ്റ് ഷെഫിന്റെ സഹോദര സ്ഥാപനമാണ് കാലിക്കറ്റ് ഗ്രിൽഹൗസ്.
മലബാറിന്റെ തനത് രുചിക്കൂട്ടുകൾ ചേർന്ന വിഭവസമൃദ്ധമായ ഭക്ഷണമാണ് ഇവിടെ ലഭ്യമാകുന്നത്. ബീഫ് വിഭവങ്ങളും പഴംപൊരി ഉൾപ്പെടെയുള്ള നാടൻ പലഹാരങ്ങളും കഴിക്കാൻ കുടുംബസമേതം നിരവധി പേരാണ് കാലിക്കറ്റ് ഗ്രിൽഹൗസിൽ എത്തുന്നത്.
സൗത്ത് ഇന്ത്യൻ വിഭവങ്ങളായ ചയ, ദോശ, ഇഡ്ഡലി, പൂരി, ചപ്പാത്തി, പൊറോട്ട, ഡാൽഫ്രൈ, ചിക്കൻ കറി തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ബ്രേക്ക്ഫാസ്റ്റിന് 600 ഫിൽസാണ് ഈടാക്കുന്നത്. അതുപോലെ വിഭവസമൃദ്ധമായ ലഞ്ചിന് 1.5കെ.ഡിയും ഡിന്നറിന് 1.750 കെ.ഡിയുമാണ് ചാർജ്.
ഒരു ദിനാർ 500 ഫിൽസിന് ചോറും കറിയും കൂടാതെ ബരിയാണിയും കഴിക്കാം. അതും ആവശ്യാനുസരണം കഴിക്കാമെന്നതാണ് കാലിക്കറ്റ് ഗ്രിൽഹൗസിനെ വ്യത്യസ്ഥമാക്കുന്നത്.
നിങ്ങളുടെ പ്രഭാതവും സയാഹ്നവും നല്ല ഭക്ഷണത്തോടെ ആനന്തകരമാക്കാൻ വേഗം വിട്ടോളു അബ്ബാസിയയിലേക്ക്...