കുവൈറ്റ്: ഉന്നത പഠനത്തിന് പോകുന്ന ബാല സമാജം അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി എൻ.എസ്.എസ് കുവൈറ്റ് മംഗഫ് കരയോഗം. പ്രസിഡന്റ് കാർത്തിക് നാരായണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മംഗഫ് ഏരിയ കോർഡിനേറ്റർ ശ്യാംജിത്ത് സ്വാഗതപ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി അനീഷ് പി നായർ, വനിതാ സമാജം കൺവീനർ ദീപ്‌തി പ്രശാന്ത്, ഉപദേശക സമിതി അംഗം സജിത്ത് സി നായർ, മുൻ ട്രഷറർ അശോക് പിള്ള, സ്ഥാപക അംഗം ദിനചന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത് എന്നിവർ സംസാരിച്ചു.
തുടർന്ന് ഉപരിപഠനത്തിനായി നാട്ടിൽപോകുന്ന നവനീത് കൃഷ്ണ, വൃന്ദ വിനുരാജ് എന്നിവർക്ക് മംഗഫ് കരയോഗത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. പുതിയതായി സംഘടനയിൽ ചേർന്ന മനോജ്-വിനീത, ആകാശ്-പ്രവീജ കുടുംബ അംഗങ്ങളെ പരിചയപ്പെടുത്തുകയും അംഗത്വം നൽകി സംഘടനയിലേക്ക് സ്വാഗതം ചെയ്തു.
പിഎൻഎസ് അംഗങ്ങൾ ആയ ബിനോയ് ചന്ദ്രൻ, വർഷ ശ്യാoജിത്ത്, അനിൽകുമാർ, സുനിൽ, അനന്തകൃഷ്ണൻ, ഉൾപ്പെടെ ബാലസമാജത്തിന്റെ കുട്ടികളും പങ്കെടുത്ത ചടങ്ങിൽ നാട്ടിൽ പോകുന്ന കുട്ടികൾക്ക് ആവശ്യമായ ബോധവൽകരണ ചർച്ച നടത്തുകയും അംഗങ്ങൾ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തു
ജോയിൻ കോഓർഡിനേറ്റർ അജയ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ അംഗങ്ങളുടെയും സഹകരണവും അഭ്യർത്ഥിച്ചു.