കുവൈത്ത്: കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംഘം അഡ്വൈസറി ബോർഡ് അംഗം സി കമറുദ്ധീൻ മുഹമ്മദിന് അബ്ബാസിയ നൈസ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡന്റ് ഹസ്സൻ ബല്ലയുടെ ആദ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ യാത്രയപ്പ് നൽകി.
അഡ്വൈസറി ബോർഡ് ചെയർമാൻ ഫൈസൽ സി എച്ച്, അഡ്വൈസറി അംഗങ്ങൾ ആയ മജീദ് സി എച്ച്, സുബൈർ കള്ളാർ, സിറാജ് ചുള്ളിക്കര,ഭാരവാഹികളായ നാസർ ചുള്ളിക്കര, ശംസുദ്ധീൻ ബദരിയ,സമദ് കോട്ടോടി,
ഹാരിസ് മുട്ടുന്തല, അസ്‌ലം പരപ്പ, പ്രവർത്തക സമിതി അംഗങ്ങൾ ആയ അഷ്‌റഫ് കുച്ചാണം, മുഹമ്മദ് അലി ബദരിയ, ശുകൂർ ഹാജി, മഹ്‌റൂഫ് കൂളിയങ്കാൽ, ഫലീൽ സിഎച്ച്, ഫവാസ് കോയാപ്പള്ളി, യൂനുസ് അതിഞാൽ എന്നിവർ സംബന്ധിച്ചു.
വിവിധ കാലയളവിൽ സംഘടനയുടെ ഭാരവാഹി ആയി പ്രവർത്തിച്ച് 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന സി കമറുദ്ധീൻ മുഹമ്മദിന് പ്രസിഡന്റ്റ് ഹസ്സൻ ബല്ല ഉപഹാരം നൽകി. ജനറൽ സെക്രട്ടറി പിഎ നാസർ സ്വാഗതം പറഞ്ഞ യോഗത്തിന് സി കമറുദ്ധീൻ മുഹമ്മദ് മറുപടി പ്രസംഗം നടത്തി.