കുവൈത്ത്: കുവൈത്തിലെ മഹ്ബൂലയിലെ ഉപേക്ഷിച്ച കാറുകളിൽ മദ്യം ശേഖരിച്ച് വില്പന നടത്തിയ കേസിൽ നേപ്പാൾ സ്വദേശി അറസ്റ്റിൽ
പ്രതിയെ കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച വാഹനങ്ങളിൽ സൂക്ഷിച്ച നിലയിൽ 3,828 മദ്യ ബോട്ടിലുകൾ കണ്ടെത്തിയത്. മഹ്ബൂലയിലെ ഒരു ഒഴിഞ്ഞ പാർക്കിംഗ് സ്ഥലത്ത് നിലനിന്ന കാറുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
പ്രതി പിടിയിലായതോടെ നിർമ്മിച്ച മദ്യവും മറ്റ് തെളിവുകളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.