ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കെ.പി സജിത്ത്‌ലാൽ 30ാമത് രക്തസാക്ഷിത്വ ദിനാചരണം നടത്തി

New Update
8f1e37a4-dd24-4175-b310-f8baff3610a3

കുവൈറ്റ്‌ : ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രക്തസാഷി കെ.പി സജിത്ത്‌ലാൽ 30-മത് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.

Advertisment

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒ.ഐ.സി.സി കുവൈറ്റ് സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി ബി.എസ് പിള്ള യോഗം ഉദ്ഘാടനം ചെയ്തു.

“30 വർഷങ്ങൾക്ക് ഇപ്പുറവും കോൺഗ്രസുകാരുടെ ഹൃദയത്തിൽ സജിത്ത്‌ലാൽ ഉണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോഴും കെ.പി. സജിത്ത്‌ലാലിന്റെ പേരിൽ അനുസ്മരണങ്ങൾ നടത്തുന്നത് എന്ന് ”ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയുണ്ടായി.

d6cec0e7-e4d6-47eb-8a5b-91e37256538f

ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി ജോബി കോളയാട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയുടെ ചാർജ് ഉള്ള നാഷണൽ സെക്രട്ടറി എം എ നിസ്സാം. നാഷണൽ സെക്രട്ടറി സുരേഷ് മാത്തൂർ, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സനിൽ തയ്യിൽ 

വിവിധ ജില്ലാ കമ്മിറ്റികളെ പ്രധിനിധികരിച്ചു സുരേന്ദ്രൻ മുങ്ങത്ത്, ബൈജു പോൾ, എബി അത്തിക്കയം, കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്ട്, ബിനോയ്‌ ചന്ദ്രൻ, വിൽ‌സൺ ബത്തേരി, അനിൽ ചിമേനി, ശരൺ കോമത്ത്, സുമേഷ് പി, ജയേഷ് ചന്ദ്രോത്, 

ജിംസൺ മാത്യു, വിനോയ് കരിമ്പിൽ, ഷിനോജ്, മുഹമ്മദ് റിയാസ്, സാദിഖ്, സിദ്ധിഖ്, പ്രീജിത്ത്, ഹസീബ്, മഹമ്മുദ് പെരുമ്പ, സജിൽ, ഇല്യാസ് പൊതുവാച്ചേരി തുടങ്ങിയവർ അനുശോചനം നടത്തി.

 തുടർന്ന് കെപി സജിത്ത്‌ലാലിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഒ.ഐ.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം ചെയ്ത പരിപാടിയിൽ വെൽഫയർ സെക്രട്ടറി സുജിത്ത് കായലോട് നന്ദിയും രേഖപ്പെടുത്തി.

Advertisment