New Update
/sathyam/media/media_files/2025/04/16/z5rhx0UFaNyrGgOG8ouo.jpg)
കുവൈത്ത് സിറ്റി: സബഹിയ വഴി റോഡ് 212 ഉപയോഗിച്ച് മംഗഫ്, ഫഹഹീൽ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കായുള്ള ഫഹഹീൽ ക്ലബ്ബ് ഇന്റർസെക്ഷൻ അടയ്ക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിപ്പ് പുറപ്പെടുവിച്ചു.
Advertisment
അതോടൊപ്പം, കുവൈത്ത് സിറ്റിയിൽ നിന്നുള്ള കിംഗ് അബ്ദുൽഅസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് റോഡ് (ഫഹഹീൽ റോഡ് 30) വഴി സബഹിയയിലേക്ക് തിരിയാനുള്ള എക്‌സിറ്റ് റാംപും അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 29 ഞായറാഴ്ച പുലർച്ചെയോടെ അടച്ചിടൽ പ്രാബല്യത്തിൽ വരും. ട്രാഫിക് നിയന്ത്രണം 10 ദിവസം നീണ്ടുനിൽക്കും.
പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടേയും റോഡ് സുരക്ഷാ നടപടികളിലൂടെയുമാണ് ഈ താൽക്കാലിക നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. യാത്രാസമയം മുൻകൂട്ടി കണക്കുകൂട്ടാനും പരിപാലന പ്രവർത്തനങ്ങളിൽ സഹകരിക്കാനും വാഹനയാത്രികരോട് ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us