1.24 ലക്ഷത്തിലധികം ഇ-കോടതി അറിയിപ്പുകൾ 'സഹൽ' വഴി അയച്ചതായി കുവൈറ്റ് നീതി ന്യായ മന്ത്രാലയം

New Update
images (18)

കുവൈറ്റ്: കുവൈറ്റ് നീതിന്യായ മന്ത്രാലയം 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 'സഹൽ' ആപ്പ് വഴി 1,24,000-ലധികം ഇലക്ട്രോണിക് കോടതി അറിയിപ്പുകൾ അയച്ചതായി വെളിപ്പെടുത്തി. 

Advertisment

ഈ കാലയളവിൽ വ്യക്തികൾക്കായി അയച്ച മൊത്തം അറിയിപ്പുകളുടെ ഏകദേശം 93% വരുമിത്. ഡിജിറ്റൽവൽക്കരണത്തിലേക്കുള്ള കുവൈറ്റിൻ്റെ മുന്നേറ്റത്തിൻ്റെ ഭാഗമായി, കോടതി നടപടികൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കാൻ 'സഹൽ' ആപ്പ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. 

ജനങ്ങൾക്ക് എളുപ്പത്തിൽ കോടതി അറിയിപ്പുകൾ ലഭ്യമാക്കാനും സമയവും അധ്വാനവും ലാഭിക്കാനും ഈ സംവിധാനം സഹായിക്കുന്നുവെന്നും ഇത് കോടതി നടപടികളിൽ സുതാര്യതയും വർദ്ധിപ്പിക്കുന്നുണ്ട് എന്നും അധികൃതർ അറിയിച്ചു.

Advertisment