കുവൈറ്റ്: കഞ്ചാവ് കൃഷി ചെയ്തതിനും കൈവശം വെച്ചതിനും സ്വദേശി പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.
പ്രതി തൻ്റെ അപ്പാർട്ട്മെൻ്റിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി.
വിദേശത്ത് പഠിക്കുന്ന സമയത്താണ് താൻ കഞ്ചാവ് കൃഷി ചെയ്യാൻ പഠിച്ചതെന്ന് പ്രതി കുറ്റം സമ്മതിച്ചു.
കൂടാതെ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം ഒളിപ്പിക്കാനായി സ്വർണ്ണക്കട്ടികൾ വാങ്ങിയതായും ഇയാൾ വെളിപ്പെടുത്തി.
രാജ്യത്ത് മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പിലാക്കിവരികയാണെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ ശിക്ഷകൾ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.