കുവൈറ്റിൽ 5ജി യുഗത്തിന് തുടക്കം; 3 ജിബി വരെ വേഗതയുമായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു

New Update
images (19)

കുവൈറ്റ് സിറ്റി: അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് വഴിതുറന്ന് കുവൈറ്റിൽ അഞ്ചാം തലമുറ (5G) സാങ്കേതികവിദ്യക്ക് ഔദ്യോഗികമായി തുടക്കമായി. 

Advertisment

കുവൈറ്റ് കമ്മ്യൂണിക്കേഷൻ അതോറിറ്റിയാണ് രാജ്യത്ത് 5G നെറ്റ്വർക്ക് പുറത്തിറക്കിയത്. ഇത് 3 ഗിഗാബൈറ്റ്സ് (Gbps) വരെ അതിവേഗ ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഈ പുതിയ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ കുവൈറ്റിലെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് സാധ്യത. മെച്ചപ്പെട്ട മൊബൈൽ ബ്രോഡ്ബാൻഡ്, കുറഞ്ഞ ലേറ്റൻസി, പുതിയ ആപ്ലിക്കേഷനുകൾക്കും സേവനങ്ങൾക്കുമുള്ള വിപുലമായ പിന്തുണ എന്നിവ 5G നെറ്റ്വർക്ക് വഴി സാധ്യമാകും. 

3 Gbps വരെയുള്ള വേഗത മൊബൈൽ നെറ്റ്വർക്കുകളിൽ റെക്കോർഡ് വേഗതയിലുള്ള ഡൗൺലോഡുകളും അപ്‌ലോഡുകളും ഉറപ്പാക്കുന്നു. ഇത് രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന് വലിയ ഉത്തേജനം നൽകുമെന്നും സാങ്കേതിക മേഖലയിൽ കുവൈറ്റിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Advertisment