കുവൈറ്റിൽ 'മരുഭൂമിയിലേക്ക് ഒരു കൈത്താങ്ങ്' പോസ്റ്റർ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
WhatsApp Image 2025-06-30 at 5.55.25 PM

കുവൈറ്റ്: വഫ്ര, കബദ് , അബ്ദലി  തുടങ്ങിയ പ്രദേശങ്ങളിൽ അതി കഠിന കാലാവസ്ഥയിൽ ചുരുങ്ങിയ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാകൾക്കാവശ്യമുള്ള വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും മറ്റു അനുബന്ധ വിഭവങ്ങളും ശേഖരിച്ചു അവർക്ക് നേരിട്ട് വിതരണം ചെയ്യുന്ന മരുഭൂമിയിലേക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ  രണ്ടാം ഘട്ട പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. 

Advertisment

നേരത്തെയും ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയ കാസർകോടൻ സുഹൃത്തുക്കളാണ്  വീണ്ടും ജൂലായ്‌ 18ന് വിതരണം ചെയ്യാനുള്ള വിഭവങ്ങൾ ശേഖരിക്കുന്നത്. പദ്ധതിയുടെ പ്രചാരണ പോസ്റ്റർ എൻ ബി ടി സി അഡ്മിൻ & എച് ആർ ജനറൽ മാനേജർ മനോജ് നന്ദിയാലത്ത്  മാധ്യമ പ്രവർത്തകൻ സത്താർ കുന്നിലിന് നൽകി  പ്രകാശനം ചെയ്തു.

കാസർകോട് സുഹൃത്തുക്കൾ നടത്തുന്ന ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും, ഈ പരിപാടിയോട് നല്ല രീതിയിൽ സഹകരിക്കുമെന്നും പോസ്റ്റർ പ്രകാശനം ചെയ്ത് സംസാരിക്കവെ മനോജ് നന്ദിയാലത്ത് പറഞ്ഞു.

ചടങ്ങിൽ സലാം കളനാട്, നളിനാക്ഷൻ ഒളവറ, ഹമീദ് മധൂർ, കബീർ മഞ്ഞംപാറ, മുരളി വാഴക്കോടൻ എന്നിവർ സംബന്ധിച്ചു . പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ മുരളി വാഴക്കോടൻ (94045783  ഫഹാഹീൽ ) , കബീർ മഞ്ഞംപാറ ( 99148209 മംഗഫ് ) 

രാജേഷ് പരപ്പ ( 66518621 കൈത്താൻ ), ഹമീദ് മധൂർ ( 50247644  സിറ്റി ) , ജലീൽ ആരിക്കാടി ( 66623308 ഫർവാനിയ ), റഫീഖ് ഒളവറ ( 65720032 റിഗ്ഗയി ), കുതുബുദ്ധീൻ ( 65626161 സാൽമിയ ), സലാം കളനാട് ( 66617359 അബ്ബാസിയ ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment