കുവൈറ്റിൽ കോടതി ഉത്തരവുകൾ നടപ്പാക്കാത്ത ജീവനക്കാർക്ക് കടുത്ത ശിക്ഷ: 2 വർഷം തടവും 20,000 ദിനാർ പിഴയും

New Update
court order1

കുവൈറ്റ് സിറ്റി: രാജ്യത്ത് കോടതി ഉത്തരവുകൾ മനഃപൂർവം നടപ്പിലാക്കാൻ വിസമ്മതിക്കുന്ന ജീവനക്കാർക്ക് കടുത്ത ശിക്ഷ നൽകാൻ കുവൈറ്റ് കാബിനറ്റ് അംഗീകാരം നൽകി. 

Advertisment

പുതിയ നിയമം അനുസരിച്ച്, കോടതി വിധികൾ നടപ്പാക്കാത്ത ജീവനക്കാർക്ക് രണ്ട് വർഷം തടവും 20,000 കുവൈറ്റി ദിനാർ പിഴയും ചുമത്തും.

നേരത്തെ പുറപ്പെടുവിച്ച നോട്ടീസ് കൈപ്പറ്റി 90 ദിവസത്തിന് ശേഷമായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരികയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാധാരണ പോസ്റ്റൽ വഴിയോ, അല്ലെങ്കിൽ ഇലക്ട്രോണിക് ആശയവിനിമയ മാർഗ്ഗങ്ങളിലൂടെയോ നോട്ടീസ് അയക്കാവുന്നതാണ്. 

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും കോടതി ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നിയമം കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment