കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി "അത്തഷാവരിയ" പ്രവർത്തക സംഗമവും സ്വീകരണവും സംഘടിപ്പിച്ചു

New Update
d945a8bc-a478-48e9-906d-874a144ba4c1

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "അത്തഷാവരിയ" എന്ന പേരിൽ  പ്രവർത്തക സംഗമവും, വനിതാ വിംഗ് സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും, കലാവിരുന്നും സംഘടിപ്പിച്ചു. 

Advertisment

മങ്കഫ് പ്രൈം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ ഉഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷത വഹിച്ചു.
 
കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ഉപദേശക സമിതി അംഗം ബഷീർ ബാത്ത, വ്യവസായ പ്രമുഖരായ അഷ്‌റഫ് അയ്യൂർ, മൻസൂർ ചൂരി, സാസ്ക്കാരിക പ്രവർത്തകൻ സലാം കളനാട്,  കുവൈത്ത് കെഎംസിസി വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ഡോ: സഹീമ മുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ: ഫാത്തിമ സൈറ, ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.

കുവൈത്ത് കെഎംസിസി സീനിയർ നേതാവും, പ്രമുഖ പ്രഭാഷകനുമായ ഇ.കെ. മുസ്തഫ കോട്ടപ്പുറം, സിജി കുവൈത്ത് ചെയർമാൻ കെ.അബ്ദുൽ അസീസ് എന്നിവർ ക്ളാസുകൾ കൈകാര്യം ചെയ്തു. 

കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, ശാഹുൽ ബേപ്പൂർ, വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളായ സാജിദ ഖാലിദ്, ഷഫ്‌ന ഹർഷാദ്, സനാ മിസ്ഹബ്, ഫസീല ഫൈസൽ, സുബി തഷ്‌രീഫ്, പ്രവർത്തക സമിതി അംഗങ്ങളായ സമീഹ ഫിറോസ്, റംസീന നിസാർ സംബന്ധിച്ചു. 

സുലൈഖ മുഹമ്മദ്, സുഹ്റ അബ്ദുൽ അസീസ്, ഷബാന അബ്ദുൽ ഗഫൂർ എന്നിവർ വനിതാ വിംഗ് ഭാരവാഹികൾക്കുള്ള ഹാരാർപ്പണം നടത്തി. ജില്ലാ ഭാരവാഹികളായ ഫാറൂഖ് തെക്കേക്കാട്, സുഹൈൽ ബല്ല, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കുവൈത്ത് കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായിൽ ബേവിഞ്ചക്കുള്ള ജില്ലാ കമ്മിറ്റിയുടെ മെമന്റോ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ദേഹത്തിന് നൽകി.  

ഹസ്സൻ ഹാജി തഖ്‌വ ഖിറാഅത്ത് നടത്തി.കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ ഖുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.

Advertisment