കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ഒരു മലയാളി മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ഇന്ന് (ജൂലൈ 02) ജഹ്റ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ദീർഘകാലമായി കുവൈത്തിൽ KDDB കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരികയായിരുന്നു പ്രേമൻ വേലായുധൻ. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
ഭാര്യ യശോധയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.