കുവൈത്ത് സിറ്റി: യുവ എഴുത്തുകാരി നാജിയ നാസറിന്റെ കവിതാ സമാഹാരം 'സൈലന്റ് വിസ്പേഴ്സ്' കുവൈത്തിൽ പ്രകാശനം ചെയ്തു.
ഫർവാനിയയിലെ ദജീജ് ഓഫീസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ, പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീക് ബാബുവിന് പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകി നാജിയ നാസർ പ്രകാശനം നിർവഹിച്ചു.
പ്രകാശന ചടങ്ങിനു ശേഷം, തന്റെ കവിതാ സമാഹാരത്തെക്കുറിച്ച് നാജിയ നാസർ സദസ്സുമായി സംവദിച്ചു. ബി.എസ്.സി. നഴ്സിംഗിൽ ബിരുദവും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള നാജിയ, ഫർവാനിയ ഹോസ്പിറ്റലിൽ ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് ഇവർ.
അസ്ലം സീബ അധ്യക്ഷത വഹിച്ച ചടങ്ങിൽ, റസാക് കെ. സലാം സ്വാഗതവും നിസാർ മർജാൻ നന്ദിയും പറഞ്ഞു.