കുവൈത്ത് സിറ്റി: ഇനി മുതൽ കുവൈത്തിൽ പൊതു ഇടങ്ങളിൽ ആയുധമോ എയർ ഗണ്ണോ കൈവശം വയ്ക്കുന്നത് കടുത്ത നിയമവിരുദ്ധമായി കണക്കാക്കും. സുരക്ഷയും പൊതുജനശാന്തിയും ഉറപ്പാക്കാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ കർശന നടപടികൾ സ്വീകരിച്ചത്.
സമാധാനപരമായ പൊതുജന ഇടങ്ങളിൽ ഇത്തരം അപകടകാരികളായ ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് നിയമലംഘനമായി കണക്കാക്കപ്പെടും എന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സാധാരണ വാസസ്ഥലങ്ങളിലും വിനോദയാത്രാമേഖലകളിലും ഇത്തരത്തിലുള്ള ഉപകരണങ്ങൾ വയ്ക്കുന്നത് പൊതുജനങ്ങൾക്ക് ഭീഷണിയായേക്കുന്നതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപെട്ടു.