കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെയും അനുചരന്മാരെയും നിന്ദിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വത്തെ അവഹേളിക്കുകയും ചെയ്ത കേസിൽ ഹൈദർ അൽ-ഹദരിയുടെ കുവൈത്ത് പൗരത്വം റദ്ദാക്കി. ഇദ്ദേഹം നിലവിൽ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.
"വർഗീയ കേസുകളിൽ" ഉൾപ്പെട്ട ഇയാൾക്കെതിരെ നിരവധി തടവ് ശിക്ഷകൾ കുവൈത്തിൽ വിധിച്ചിട്ടുണ്ട്. കുവൈത്ത് നിയമപ്രകാരം, രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ പൊതുതാത്പര്യത്തിനോ ഭീഷണിയാണെന്ന് കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ അധികാരികൾക്ക് അധികാരമുണ്ട്.