കുവൈറ്റിൽ ഞായറാഴ്ച വരെ ശക്തമായ പൊടിക്കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

New Update
DustStorms

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വരെ ഇത് തുടരുമെന്നാണ് അറിയിപ്പ്.

Advertisment

സജീവമായ കാറ്റ് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കാൻ ഇടയാക്കും. കൂടാതെ, കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. അതിനാൽ, കടലിൽ പോകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisment