കുവൈറ്റ്: മലപ്പുറം കൂട്ടായി റഹ്മത്ത് നഗർ സ്വദേശി കാട്ടുരുത്തി ജാഫർ കുവൈത്തിൽ വച്ച് മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. കുവൈത്ത് കെഎംസിസി തവന്നൂർ മണ്ഡലം അംഗമാണ് പരേതനായ ജാഫർ.