ബാങ്കിംഗ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ഫോണിലൂടെ വിവരങ്ങൾ പങ്കിടരുതെന്ന് മുന്നറിയിപ്പ്

New Update
hydr

കുവൈറ്റ് സിറ്റി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ബാങ്കിംഗ് തട്ടിപ്പുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക് മുന്നറിയുപ്പുമായി രംഗത്ത്. 

Advertisment

ഉപഭോക്താക്കൾ ഫോൺ കോളുകളിലൂടെയോ മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയോ തങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ പങ്കുവെക്കരുതെന്ന് കേന്ദ്ര ബാങ്ക് ഊന്നിപ്പറഞ്ഞു. സംശയാസ്പദമായ ഒരു സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

തട്ടിപ്പുകാർ ബാങ്കുകളുടെയോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പേരിൽ വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളും അയച്ച് വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ, അക്കൗണ്ട് നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) എന്നിവ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി അടുത്തിടെയായി നിറവധി റിപ്പോർട്ടുകളുണ്ട്. 

കേന്ദ്ര ബാങ്കിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്, ഒരു കാരണവശാലും ബാങ്കുകൾ ഫോണിലൂടെ ഉപഭോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടില്ല എന്നും ഈ തട്ടിപ്പുകളിൽ നിന്നും സ്വയം സംരക്ഷിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ബാങ്ക് നിർദ്ദേശിക്കുന്നു. 

അജ്ഞാത നമ്പറുകളിൽ നിന്നോ, അപ്രതീക്ഷിതമായി ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. അതുപോലെ, വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന ഇമെയിലുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, SMS എന്നിവയോട് പ്രതികരിക്കരുത്.

വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും, അക്കൗണ്ട് മരവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും തട്ടിപ്പുകാർ വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കാറുണ്ട്.

ഇത്തരം സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ നേരിട്ട് ബാങ്കിന്റെ ശാഖയിൽ വിവരമറിയിക്കുകയോ ചെയ്യേണ്ടതാണ്.

യാതൊരു കാരണവശാലും തട്ടിപ്പുകാരുമായി നേരിട്ട് വിവരങ്ങൾ പങ്കുവെക്കരുതെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ 'ദിരായ' (Diraya) പോലുള്ള ബോധവൽക്കരണ കാമ്പെയ്‌നുകൾ ബാങ്കുകൾ നടത്തുന്നുണ്ട്.

ഈ ക്യാമ്പയിനുകളിലൂടെ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് ഓരോ ഉപഭോക്താവിന്റെയും ഉത്തരവാദിത്തമാണെന്നും കേന്ദ്ര ബാങ്ക് കൂട്ടിച്ചേർത്തു.

Advertisment