കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം വാണിയമ്പലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. വാണിയമ്പലം മഠത്തിൽ അബ്ദുല്ലയുടെ മകൻ റിഷാദ് (29) ആണ് മരിച്ചത്.
ജോലിയുടെ ഭാഗമായി തോട്ടം നനച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്ന റിഷാദ്, അടുത്ത ആഴ്ച അവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
മാതാവ് അസ്മാബിയും സഹോദരങ്ങളായ നിസാർ, റിഷാന എന്നിവരും ഉണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്