New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈറ്റ് സിറ്റി: കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒരു പബ്ലിസിറ്റി ഏജന്റിന് അപ്പീൽ കോടതി അഞ്ച് വർഷം തടവും 200 ദിനാർ പിഴയും ശിക്ഷ വിധിച്ചു.
Advertisment
അന്വേഷണ ഉദ്യോഗസ്ഥർ കെണിയൊരുക്കി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്.
വിവരങ്ങൾ പ്രകാരം, പബ്ലിസിറ്റി ഏജന്റ് തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി 100 ദിനാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടർന്ന് അധികൃതർ കെണിയൊരുക്കുകയും, കൈക്കൂലി കൈമാറുന്ന രംഗങ്ങൾ രഹസ്യമായി ചിത്രീകരിക്കുകയും ചെയ്തു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കീഴ്ക്കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയെ അപ്പീൽ കോടതിയും ശരിവയ്ക്കുകയായിരുന്നു.
അഴിമതിക്കെതിരായ പോരാട്ടത്തിൽ അധികാരികളുടെ കർശന നിലപാട് വ്യക്തമാക്കുന്നതാണ് ഈ വിധിയെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us